എഡിറ്റര്‍
എഡിറ്റര്‍
കൊച്ചുമകള്‍ പിറന്നതിന്റെ ആഘോഷത്തില്‍ കുടുംബം; വൈറലായി മമ്മൂട്ടിയുടേയും അമാലിന്റേയും ചിത്രങ്ങള്‍
എഡിറ്റര്‍
Monday 8th May 2017 11:28am

ചെന്നൈ: കുടുംബത്തില്‍ പുതിയൊരു അതിഥി കൂടിയെത്തിയതിന്റെ സന്തോഷത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബവും. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലാണ് അമാല്‍ പ്രസവിച്ചത്.

മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും സന്തോഷം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടേയും അമാലിന്റേയും ചിത്രങ്ങളാണ്. അമാലിനെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണമാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചത്.

മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെയായിരുന്നു ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ് പിറന്നതും. പുതിയ ചിത്രമായ സി.ഐ.എ റിലീസ് ചെയ്ത ദിവസം തന്നെയാണ് ദുല്‍ഖര്‍ അച്ഛനായത്.


Dont Miss പരിധി കടക്കരുത്; പൊലീസ് ഉദ്യോഗസ്ഥക്ക് ബി.ജെ.പി എം.എല്‍.എയുടെ ശകാര വര്‍ഷം; ചുട്ട മറുപടിയുമായി ഉദ്യോഗസ്ഥ 


സ്വര്‍ഗത്തില്‍ നിന്നും തനിക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നെന്നും എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു എന്നുമായിരുന്നു മകളുടെ വരവിനെ കുറിച്ചുള്ള ദുല്‍ഖറിന്റെ വാക്കുകള്‍.

2011 ഡിസംബറിലായിരുന്നു ദുല്‍ഖറിന്റേയും അമാലിന്റേയും വിവാഹം. ആര്‍കിടെക്റ്റ് ആയിരുന്ന അമാലിന്റെ യഥാര്‍ത്ഥ പേര് സൂഫിയ എന്നാണ്.

amal3

Advertisement