എഡിറ്റര്‍
എഡിറ്റര്‍
സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നാണക്കേട് ; ഇത്തരക്കാരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്‌; ദിലീപിനെതിരെ മമ്മൂട്ടി
എഡിറ്റര്‍
Tuesday 11th July 2017 1:40pm

തിരുവനന്തപുരം: നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി. സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നാണക്കേടാണെന്നും അത്തരക്കാരെ തിരിച്ചറിയാന്‍ സംഘടയ്ക്ക് കഴിഞ്ഞെന്നു വരില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു.

കഴിഞ്ഞ പൊതുയോഗത്തിലുണ്ടായ സംഭവത്തിന്റെ പേരില്‍ തെറ്റിദ്ധരിക്കരുത്. യാദൃശ്ചികമായുണ്ടായ സംഭവത്തില്‍ ഖേദമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മമ്മൂട്ടി.


Dont Miss മമ്മൂട്ടിയുടെ വീട്ടിലേക്ക് വനിതാ സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് റിപ്പോര്‍ട്ട്: വീടിന് കനത്ത പൊലീസ് കാവല്‍


അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയാണ്. ഇരയാക്കപ്പെട്ട നടിക്കൊപ്പമായിരിക്കും അമ്മയെന്നും മമ്മൂട്ടി പറഞ്ഞു.

കീമോതെറാപ്പിയിലായതിനാലാണ് ഇന്നസെന്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും അമ്മയില്‍ അഴിച്ചുപണിയെ കുറിച്ച് ആലോചിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചു. ദിലീപിനെ എത്തിക്കുന്നതിനു ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മുന്‍പുതന്നെ നടപടിക്രമങ്ങള്‍ക്ക് അധികൃതര്‍ തയ്യാറെടുത്തിരുന്നു.

ദിലീപിന് ജയിലില്‍ പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെതന്നും പോലീസ് പറഞ്ഞു. 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി പോലീസ് ഹാജരാക്കി.

കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇന്നലെ ദിലീപിന്റെ അറസ്റ്റില്‍ കലാശിച്ചത്.

Advertisement