എഡിറ്റര്‍
എഡിറ്റര്‍
ഗ്രേറ്റ് ഫാദറിലെ രംഗം ലീക്കായതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച് മമ്മൂട്ടിയുടെ മറുപടി, വീഡിയോ കാണാം
എഡിറ്റര്‍
Tuesday 28th March 2017 8:49pm

കൊച്ചി: മലയാള സിനിമാ പ്രേക്ഷരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. എന്നാല്‍ മമ്മൂട്ടി ആരാധകരേയും സിനിമാ പ്രേമികളേയും ഒരു പോലെ നിരാശരാക്കിയ വാര്‍ത്തയായിരുന്നു ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങള്‍ ലീക്കായെന്നത്.

വ്യാഴാഴ്ച്ച റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിലെ നിര്‍ണ്ണായകമായ രംഗമായിരുന്നു സോഷ്യല്‍ മീഡിയിലൂടെ പുറത്തായത്. പുറത്തായ വീഡിയോ വാട്‌സ് അപ്പിലൂടേയും മറ്റും അതിവേഗം പരക്കുകയും ചെയ്തിരുന്നു.

ചിത്രത്തിലെ രംഗം ലീക്കായതിനെ കുറിച്ച് ചിത്രത്തിലെ നടന്‍ മമ്മൂട്ടിയുടെ പ്രതികരണം അറിയാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയും ഇന്ന് സോഷ്യല്‍ മീഡിയിയില്‍ ഹിറ്റായിരുന്നു. കൊച്ചി ബിനാലെ കാണാനെത്തിയതായിരുന്നു മമ്മൂട്ടി. അപ്പോഴായിരുന്നു അദ്ദേഹത്തെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞത്.

ആദ്യം അദ്ദേഹം സംസാരിച്ചത് ബിനാലെയെ കുറിച്ചായിരുന്നു. എന്നാല്‍ വീഡിയോ ലീക്കായതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ എടുത്തു ചോദിച്ചതോടെ മമ്മൂട്ടിയുടെ മട്ടു മാറി. അതുവരെ ഗൗരവ്വക്കാരനായ മമ്മൂട്ടി പിന്നെ തമാശ മൂഡിലായി.


Also Read: ‘സ്ത്രീ വിഷയ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തി അവരെന്നെ കുടുക്കുകയായിരുന്നു’; മംഗളം ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് കബളിപ്പിച്ചെന്ന് സാമൂഹ്യ പ്രവര്‍ത്തക സോണിയ ജോര്‍ജ്ജ്


വീഡിയോ ഞാന്‍ കണ്ടില്ലെന്നും കണ്ടിട്ടു പറയാം എങ്ങനുണ്ടെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച മമ്മൂട്ടിയെ പിന്നേയും മാധ്യമപ്രവര്‍ത്തകര്‍ പിടികൂടി. സിനിമയുടെ സുപ്രധാന ഭാഗമാണല്ലോ ലീക്കായത്? എന്നായിരുന്നു ചോദ്യം. തൊട്ടു പിന്നാലെ ഡേവിഡിന്റെ തോക്കിന്‍ കുഴലിലെന്ന പോലെ മെഗാസ്റ്റാറിന്റെ മറുപടി. ‘ അപ്പോള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നിട്ടാണല്ലേ ഈ പറയുന്നതൊക്കെ?’. മമ്മൂട്ടിയുടെ ചോദ്യത്തിനു മുന്നില്‍ ചിരിക്കണമോ കരയണോ എന്നറിയാതെ ഇതിവൃത്ത മൂഢനായി നില്‍ക്കാന്‍ മത്രമേ ആ മാധ്യമ പ്രവര്‍ത്തകന് സാധിച്ചുള്ളൂ.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ വ്യാഴാഴ്ച്ചയാണ് റിലീസ് ചെയ്യുക. തമിഴ് താരങ്ങളായ ആര്യ, സ്‌നേഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുറകെ പുറകെ ചിത്രങ്ങള്‍ പരാജയപ്പെട്ട മമ്മൂട്ടിയ്ക്ക് വിജയ പാതയില്‍ തിരികെ എത്തണമെങ്കില്‍ ഈ ചിത്രം വിജയിച്ചേ തീരു.
വീഡിയോ കാണാം

കടപ്പാട്: പീപ്പിള്‍ ടി.വി

Advertisement