എഡിറ്റര്‍
എഡിറ്റര്‍
മാമി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കം
എഡിറ്റര്‍
Thursday 18th October 2012 9:16am

മുംബൈ: പതിനാലാമത് മാമി (മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ്) രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. നരിമാന്‍ പോയിന്റ് എന്‍.സി.പിഎയിലെ മുഖ്യവേദിയില്‍ ആണ് ഉത്ഘാടനം. നടി ശ്രീദേവിയാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ചലച്ചിത്രോല്‍സവം. ലോക ക്ലാസിക്കുകളും ഇന്ത്യന്‍ ചിത്രങ്ങളും ഒപ്പം ഇന്ത്യന്‍ സിനിമയുടെ സുവര്‍ണകാലം രേഖപ്പെടുത്തുന്ന സൃഷ്ടികളും മേളയിലുണ്ടാകും.

Ads By Google

മുന്നൂറോളം ചിത്രങ്ങള്‍ ആണ് ഇത്തവണത്തെ മാമി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജസിന്റെ (മാമി ) നേതൃത്വത്തില്‍ ആറു വേദികളിലായി നടത്തുന്ന മേള 25ന് സമാപിക്കും.

എന്‍.സി.പി.എയും ദക്ഷിണ മുംബൈയിലെ ഇനോക്‌സ് തിയറ്ററുമായിരിക്കും പ്രധാന പ്രദര്‍ശനങ്ങള്‍. സയണ്‍, വെര്‍സോവ സിനിമാക്‌സുകളിലും ചിത്രങ്ങളുണ്ടാകും. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഇത്തവണത്തെ മേളയിലെ പ്രധാന ആകര്‍ഷണമാണ്. രാജ്യാന്തര മേളയ്ക്കായി വന്‍ സജീകരണമാണ് മുംബൈയിലെ വേദികളില്‍ ഒരുക്കിയിട്ടുള്ളത്.

Advertisement