മലപ്പുറം: നിലമ്പൂര്‍ മമ്പാട് ലാറ്റക്‌സ് ഫാക്റ്ററിക്ക് തീവച്ച കേസില്‍ മൂന്ന് സമരസമിതി നേതാക്കളെ പോലീസ് അറസ്റ്റുചെയ്തു. അബ്ദുള്‍ കരിം, മുജീബ്, കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്തവരെ പോലീസ് മര്‍ദിച്ചതെന്നാരോപിച്ച് മമ്പാട്ട്, കോഴിക്കോട്- ഊട്ടി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കമ്പനി മലിനീകരണത്തിനെതിരെ ആര്‍ കെ ലാറ്റക്‌സ് കമ്പനിക്ക് മുന്നില്‍ സമരം നടത്തുന്നതിന് പന്തല്‍ കെട്ടാനെത്തിയവര്‍ക്കെതിരെ കമ്പനി സെക്യൂരിറ്റി ജീവനക്കാര്‍ വെടിവെക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ കമ്പനിക്ക് തീവെച്ചത്.