Categories

മമ്പാട് റബര്‍ ഫാക്ടറിയില്‍ വീണ്ടും തീവെപ്പ്

fire

മലപ്പുറം: മലപ്പുറം മമ്പാട് റബര്‍ ഫാക്ടറിക്ക് വീണ്ടും തീയിട്ടു. ഫാക്ടറിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും പ്രതിഷേധിച്ച് മമ്പാട് പഞ്ചായത്തില്‍ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് വീണ്ടും ഫാക്ടറിക്ക് തീയിട്ടത്. ഇന്നലെ കത്തിനശിച്ച ആര്‍ കെ കമ്പനിക്ക് സമീപമുള്ള മറാട്ടെ കമ്പനിക്കാണ് തീവെച്ചത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. റബര്‍മരങ്ങളാല്‍ ചുറ്റപ്പെട്ടുനില്‍ക്കുന്നതാണ് ഫാക്ടറി. ഫാക്ടറി തീപിടുത്തത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ഇന്നലെ ആരോപിച്ചിരുന്നു.

മമ്പാട് പഞ്ചായത്തില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ പനോലന്‍ ബഷീര്‍, വെട്ടേറ്റ ജുനൈദാന്‍ എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്. കമ്പനി മാനേജരേയും സെക്യൂരിറ്റി ജീവനക്കാരനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും പിടികൂടി.

അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരന്‍ ഹരിയാന സ്വദേശി ജഗ്ബീര്‍ സിങ്ങിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആര്‍ കെ ലാറ്റക്‌സ് കമ്പനിക്ക് മുന്നില്‍ പ്രതിഷേധസമരം നടത്തിയവര്‍ക്ക് നേരെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവെക്കുകയായിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.