Categories

Headlines

ലാല്‍ഗ­ഡ് റാലി: അ­ഭി­പ്രാ­യ­ത്തില്‍ ഉ­റ­ച്ചു­നില്‍­ക്കു­ന്ന­താ­യി മമ­ത

ന്യൂ­ദല്‍­ഹി: ലാല്‍­ഡ­ഡ് റാ­ലി­യില്‍ താന്‍ പ­റ­ഞ്ഞ­കാ­ര്യ­ങ്ങ­ളില്‍ ഉ­റ­ച്ചു­നില്‍­ക്കു­ന്ന­താ­യി കേ­ന്ദ്ര റ­യില്‍­വേ മന്ത്രി മമ­താ ബാ­നര്‍ജി. കേ­ന്ദ്ര­സര്‍­ക്കാ­റു­മാ­യു­ള്ള സ­മാധാ­ന ചര്‍­ച്ച­കള്‍­ക്ക് മ­ധ്യ­സ്ഥം വ­ഹി­ക്ക­ണ­മെ­ന്ന മാ­വോ­യി­സ്­റ്റു­ക­ളു­ടെ നിര്‍­ദ്ദേ­ശ­ത്തില്‍ ആ­ലോ­ചി­ച്ച­ശേ­ഷം തീ­രു­മാ­ന­മെ­ടു­ക്കു­മെന്നും മ­മ­ത വ്യ­ക്ത­മാ­ക്കി.

ലാല്‍­ഗ­ഡില്‍ തൃ­ണ­മൂല്‍ കോണ്‍­ഗ്രസ് ‘പീ­പ്പിള്‍­സ് കൗണ്‍­സില്‍ എ­ഗെന്‍­സ്റ്റ് പോ­ലീ­സ് അ­ട്രോ­സി­റ്റി’ (പി സി പി എ) യു­മാ­യി ന­ടത്തി­യ റാ­ലി വി­വാ­ദ­മാ­യി­രുന്നു. മ­മ­ത മാ­വോ­വാ­ദി­ക­ളു­മാ­യി കൈ­കോര്‍­ക്കു­ക­യാ­ണെ­ന്ന് ആ­രോപ­ണം ഉ­യര്‍­ന്നു. മാ­വോ­യി­സ്­റ്റ് നേ­താ­വ് ആ­സാ­ദി­നെ കൊ­ല­പ്പെ­ടുത്തി­യ സം­ഭ­വ­ത്തില്‍ അ­ന്വേഷ­ണം വേ­ണ­മെന്നും മ­മ­ത ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. സ്വാ­മി അ­ഗ്നി­വേശ്, മേ­ധാ പ­ട്­കര്‍ തു­ട­ങ്ങി­യ­വര്‍ റാ­ലി­യില്‍ പ­ങ്കെ­ടു­ത്തു

ലാല്‍ഗ­ഡ് റാ­ലി­ക്കെ­തി­രേ പാര്‍­ല­മെന്റി­ന­കത്തും പു­റത്തും വ്യാ­പ­ക പ്ര­തി­ഷേ­ധ­മു­യര്‍­ന്നി­രുന്നു. റാ­ലി ന­ട­ത്തി­യ­തുവ­ഴി കേ­ന്ദ്ര­മ­ന്ത്രി­സ്ഥാ­നം വ­ഹി­ക്കു­ന്ന മ­മ­ത മാ­വോ­യി­സ്­റ്റുക­ളെ സ­ഹാ­യി­ക്കു­ക­യാ­ണെ­ന്ന് ഇ­ട­തുപ­ക്ഷം ആ­രോ­പി­ച്ചി­രുന്നു. തു­ടര്‍­ന്ന് റാ­ലി­യെ­ക്കു­റി­ച്ച് വി­ശ­ദീ­കര­ണം നല്‍­ക­ണ­മെ­ന്ന് പ്ര­ണാ­ബ് മു­ഖര്‍­ജി മമ­ത­യോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.