കൊല്‍ക്കത്ത: പാചകവാതക സിലിണ്ടറുകളുടെ നിയന്ത്രണം സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ തകര്‍ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്.

സിലിണ്ടറുകളുടെ എണ്ണവും ഉപയോഗിക്കുന്നതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിലാകുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് മമത കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Ads By Google

Subscribe Us:

രാജ്യത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ കാര്യം പോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തതെന്നും അധിക സിലണ്ടറുകള്‍ക്ക് സബ്‌സിഡി എടുത്തുകളഞ്ഞാല്‍ ഭക്ഷണം വിതരണം തടസപ്പെടുമെന്നും മമത പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് കൂടി ഗുണമുണ്ടാക്കുന്നതാകണം രാജ്യത്തെ വികസനമെന്നും ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്തുതരം വികസനമാണ്, ആര്‍ക്കുവേണ്ടിയാണിത് എന്നും മമത ചോദിച്ചു. പാവപ്പെട്ടവരില്‍ നിന്ന് വികസനത്തിന്റെ പേരില്‍ പലതും പിടിച്ചുപറിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തണമെന്നും മമത ആവശ്യപ്പെട്ടു.