എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്തയിലേക്ക് വരുന്നത് മമത തടഞ്ഞെന്ന് സല്‍മാന്‍ റുഷ്ദി
എഡിറ്റര്‍
Friday 1st February 2013 10:32am

കൊല്‍ക്കത്ത: മമത ബാനര്‍ജി നയിക്കുന്ന വെസ്റ്റ് ബംഗാള്‍ ഗവണ്‍മെന്റ് കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ വിലയ്ക്കിയെന്ന് സല്‍മാന്‍ റുഷ്ദി.  ഈയാഴ്ചയുടെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത സന്ദര്‍ശിക്കാനിരിക്കെയാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് റുഷ്ദി ട്വിറ്ററിലൂടെ വെള്ളിയാഴ്ച അറിയിക്കുകയായിരുന്നു.

Ads By Google

തന്റെ വരവിനെ വിലക്കേര്‍പ്പെടുത്താന്‍ മമത പോലീസിനോട് ഉത്തരവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  എന്റെ യാത്രാകാര്യക്രമം പോലീസ് മാധ്യമങ്ങലേയും മുസ്ലിം നേതാക്കളെയും അറിയിച്ചു. എതിര്‍ക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ അവാര്‍ഡിനര്‍ഹമായ നോവലിനെ അടിസ്ഥാനപ്പെടുത്തിയിറങ്ങിയ സിനിമ  മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍സിന്റെ പബ്ലിസിററി ലക്ഷ്യമിട്ടാണ് റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ദീപമേത്ത സംവിധാനം  നിര്‍വ്വഹിച്ച സിനിമ ഇന്നാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്.

റുഷ്ദി കൊല്‍ക്കത്തയിലെത്തുന്നത് ജനങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും എത്തിയാല്‍ ആളുകള്‍ പ്രതിരോധിക്കുമെന്നും ഇത് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹത്തിനോട് ഒരു സുഹൃത്ത് എന്ന നിലയില്‍ കൊല്‍ക്കത്ത വിടാന്‍ ഉപദേശിച്ചതായിരുന്നെന്നും അല്ലാതെ സംസ്ഥാനസര്‍ക്കാര്‍ അദ്ദേഹത്തിന് പ്രതിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തൃണമൂലിന്റെ മുതിര്‍ന്ന നേതാവായ സുഗതറോയ്  വ്യാഴാഴ്ച രാത്രി തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

എന്നാല്‍  ഈ മറുപടി പരിഹാസ്യപരമാണെന്നും എനിക്കൊരിക്കലും സൗഹൃദപരമായ നിര്‍ദേശമല്ല നല്‍കിയതെന്നും അടുത്ത തവണ എനിക്ക് കൊല്‍ക്കത്തയിലേക്ക് വരാനാകുമോയെന്ന് പോലീസിനോട് ചോദിച്ചെങ്കിലും മോശമായാണ് പെരുമാറിയതെന്നും സല്‍മാന്‍ റുശ്ദി വിശദീകരിച്ചു.

Advertisement