Categories

മ­മ­ത­യു­ടെ റാ­ലി­യെ ചൊല്ലി ലോ­ക്‌­സ­ഭ­യില്‍ ബഹളം

ന്യൂഡല്‍ഹി: ലാല്‍ഗഡില്‍ സമാധാനം പുനഃസ്ഥാപിക്കാനെന്ന് അവകാശപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബനര്‍ജി ലാല്‍ഗഡില്‍ നടത്തുന്ന റാലിയെച്ചൊല്ലി ലോക്‌­സഭയില്‍ ബഹളം.
മാവോവാദികളോട് അനുഭാവമുള്ള ചില സംഘടനകളും റാലിയില്‍ പങ്കെടുക്കുന്നുവെന്നാരോപിച്ച് സി.പി.എം അംഗങ്ങളാണ് ചോദ്യോത്തരവേളയ്ക്ക് മുമ്പ് വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ക്കൊണ്ടു വരാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ തൃണമൂല്‍ അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി. സ്പീക്കറും പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാലും ഏ­റെ നേര­ത്തെ പ­രി­ശ്ര­മ­ത്തി­നെ­ടു­വില്‍ ഇ­രു­വി­ഭാ­ഗ­ത്തെ­യും ത­ണു­പ്പി­ക്കു­ക­യാ­യി­രുന്നു.

ലാല്‍ഗഡില്‍ നടത്തുന്ന റാലി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതല്ലന്നും തീവ്രവാദ വിരുദ്ധ ഫോറത്തിന്റെ നേതൃത്വത്തിലാ­ണ് എ­ന്നാണ് മമതാ ബനര്‍ജി വ്യക്തമാക്കിയത്. മാവോവാദികളുടെ പിന്തുണയോടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘പോലിസ് അതിക്രമങ്ങള്‍ക്കെതിരായ ജനകീയ സമിതി’ (പി.സി.പി.എ.) റാലിയില്‍ പങ്കെടുക്കുന്നത് മമതയും മാവോവാദികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണന്നാണ് സി.പി.എമ്മിന്റെ ആരോപണം. സാമൂഹ്യ പ്രവര്‍ത്തകരായ സ്വാമി അഗ്‌നിവേശ്, മേധാ പട്കര്‍ തുടങ്ങിയവരും റാലി­യില്‍ പ­ങ്കെ­ടു­ക്കു­ന്നു­ണ്ട്. മ­മ­ത ബാ­നര്‍­ജി­യു­ടെ റാ­ലി­ക്ക് പൂര്‍­ണ പിന്തു­ണ നല്‍­കു­മെ­ന്ന് മാ­വോ­വാ­ദി നേ­താ­വ് കി­ഷന്‍­ജി അ­റി­യി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.