എഡിറ്റര്‍
എഡിറ്റര്‍
മമത പക്വമായി പെരുമാറാന്‍ പഠിക്കണം: കട്ജു
എഡിറ്റര്‍
Thursday 19th April 2012 8:24am

ന്യൂദല്‍ഹി: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചയാളെ അറസ്റ്റു ചെയ്ത മമതയുടെ നടപടിയെ അപക്വമെന്നാണ് കട്ജു വിശേഷിപ്പിച്ചത്.  വിഷയത്തില്‍ ജനാധിപത്യപരവും, പക്വവുമായ പ്രവൃത്തിയാണ് മമതയില്‍ നിന്ന് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ കുറേക്കൂടി പക്വമായ രീതിയില്‍ മമത പ്രവര്‍ത്തിക്കണമായിരുന്നു. മുഖ്യമന്ത്രിയെന്ന ഏറെ ഉത്തരവാദിത്തമുള്ള പദവിയാണ് താന്‍ അലങ്കരിക്കുന്നതെന്ന് മമത തിരിച്ചറിയണം.’ മമത പറഞ്ഞു.

മമത ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിയിലാണ്. അല്ലാതെ തെരുവു പോരാളിയുടെ സ്ഥാനത്തല്ല.  ഒരു ഭരണാധികാരി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മമത പഠിച്ചേ തീരൂ. കാര്യനിര്‍വഹണത്തെക്കുറിച്ച് മമത ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും കട്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യക്തികളെക്കുറിച്ച് കാര്‍ട്ടൂണുകള്‍ വരക്കുന്നതില്‍ എന്താണ് തെറ്റെന്നും, തന്നെ പരാമര്‍ശിച്ച് നിരവധി കാര്‍ട്ടൂണുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയവിവാദം  സത്യജിത്‌റായിയുടെ സോനാര്‍ കെല്ല എന്ന സിനിമയെ അടിസ്ഥാനമാക്കി കാര്‍ട്ടൂണ്‍ വരച്ച ജാദ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ അംബികേഷ് മഹാപാത്ര ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ട്ടൂണില്‍ മമതയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചുവെന്നായിരുന്നു കേസ്.

Advertisement