എഡിറ്റര്‍
എഡിറ്റര്‍
മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് മമതാ ബാനര്‍ജി
എഡിറ്റര്‍
Wednesday 31st October 2012 10:16am

കൊല്‍ക്കത്ത: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്തെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തന്റെ പ്രസ്താവനകള്‍ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്നും ഇനിയും ഇത് തുടരുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നുമാണ് മമത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Ads By Google

ചില മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ പലതും വളച്ചൊടിക്കുന്നുണ്ട്. തനിക്ക് അവരുടെ ജോലിയില്‍ ഇടപെടാന്‍ കഴിയില്ല. അതേപോലെ അവര്‍ക്ക് എന്റെ ജോലിയിലും ഇടപെടാന്‍ പറ്റില്ല. ഇത് തുടരുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയെടുക്കേണ്ടിവരും. മമത പറഞ്ഞു.

ഒന്നുകില്‍ താന്‍ പറഞ്ഞത് മുഴുവന്‍ വാര്‍ത്തയാക്കുക, അല്ലെങ്കില്‍ ഒന്നും പറയാതിരിക്കാനും മമത മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ പ്രതിപക്ഷമായ സി.പി.ഐ.എമ്മിനെയാണ് മമത കുറ്റപ്പെടുത്തുന്നത്. സി.പി.ഐ.എം ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും മമത ആരോപിച്ചു.

സംസ്ഥാനത്തിന്റെ വ്യാവസായിക താത്പര്യങ്ങള്‍ അട്ടിമറിക്കാനാണ് അവരുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.

Advertisement