കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വിവാദമായ പാര്‍ക്ക് സട്രീറ്റ് പീഡനക്കേസിനെ ആസ്പദമാക്കിയെടുത്ത സിനിമയടെ പ്രദര്‍ശനം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെട്ട് നിര്‍ത്തിവെച്ചു.

അഗ്നിദേവ് ചാറ്റര്‍ജി സംവിധാനം ചെയ്ത ‘3 കന്യാ’ എന്ന ചിത്രമാണ് മമത ബാനര്‍ജി നിര്‍ത്തിവെച്ചത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നുവെന്നതിനാലാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചതാണെന്നാണ് അറിയുന്നത്.

Ads By Google

പീഡനത്തിരയായ പെണ്‍കുട്ടിക്കെതിരെ മമത നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. പീഡനത്തിന് കാരണക്കാരി പെണ്‍കുട്ടിയാണെന്നും അവര്‍ സി.പി.ഐ.എം അനുഭാവിയാണെന്നുമായിരുന്നു അന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നത്.

അതേസമയം, സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമയാണ് മമത ഇടപെട്ട് നിര്‍ത്തലാക്കിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.