കോല്‍ക്കൊത്ത: ഗുജറാത്ത് മോഡല്‍ വികസനനയങ്ങള്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഗുജറാത്തിന് ഗുജറാത്തിന്റെ നയം നടപ്പാക്കാം. ബംഗാളിന് അത് അനുകരിക്കേണ്ട കാര്യമില്ല. സംസ്ഥാനത്തെ വ്യവസായ സംരംഭകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വ്യാവസായിക ആവശ്യങ്ങള്‍ക്കായി നിക്ഷേപകര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കണമെന്നുള്ള സര്‍ക്കാര്‍ നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂമി ഏറ്റെടുക്കല്‍ നയം തുടരാന്‍ താന്‍ ആലോചിക്കുന്നില്ലെന്ന് മമത വ്യക്തമാക്കി. ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ലെന്നും മമത പറഞ്ഞു.