മമത ബാനര്‍ജി- Mamata Banarjeeന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. യു.പി.എ സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധ റാലിയെ ജന്തര്‍മന്തറില്‍ വെച്ച് അഭിസംബോധന ചെയ്യവെയാണ് മമത ഇക്കാര്യം പറഞ്ഞത്. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചതോടെ യു.പി.എ സര്‍ക്കാര്‍ ലക്ഷ്മണ രേഖ ലംഘിച്ചിരിക്കുകയാണെന്നും മമത പറഞ്ഞു.

Ads By Google

ചില്ലറമേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും രാജ്യത്തെ നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും സര്‍ക്കാറിന്റെ തീരുമാനം വഴിയൊരുക്കും.

ന്യൂദല്‍ഹിയിലെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് ആളെ കൊണ്ടുവന്നിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ എം.പിമാരും പ്രതിഷേധ റാലിയില്‍ പങ്കെടുത്തുവെന്നും മമത പറഞ്ഞു. ജെ.ഡി.യു നേതാവ് ശരദ യാദവും റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.