കൊല്‍ക്കത്ത: മാവോയിസ്റ്റ് സ്വാധീനമുറപ്പിച്ച മേഖലകളില്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കാന്‍ പശ്ചിമബംഗയിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചു. മമത മുഖ്യമന്ത്രിയായതിന് പിറകെ നിലവില്‍ വന്ന അപ്രഖ്യാപിത വെടിനിര്‍ത്തല്‍ കരാര്‍ ഇതോടെ ഇല്ലാതാകുകയാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ കാര്യത്തിലെന്നപോലെ സുരക്ഷാ സേനകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ചും പരസ്യപ്രഖ്യാപനമുണ്ടാകില്ല.

പശ്ചിമ മിഡ്‌നാപ്പൂര്‍, ബങ്കുറ, പുരുലിയ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ജംഗല്‍ മഹല്‍ മേഖലയില്‍ സ്വാധീനമുറപ്പിച്ച മാവോയിസ്റ്റുകളുമായി സംഭാഷണം നടത്തുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരുന്നത്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ചര്‍ച്ചകള്‍ക്ക് സമാന്തരമായി ജംഗല്‍ മഹല്‍ മേഖലയില്‍ വികസന പദ്ധതികള്‍ ആരംഭിക്കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു.

ഈ നിലപാടില്‍ കേന്ദ്ര, സംസ്ഥാന സേനകളുടെ സംയുക്ത ദൗത്യം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ജംഗല്‍ മഹല്‍ മേഖലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് അടുത്തിടെയുണ്ടായ ആക്രമണങ്ങളാണ് മമതാ ബാനര്‍ജിയെ പ്രകോപിപ്പിച്ചത്. ജംഗല്‍ മഹല്‍ മേഖലയിലെ മാഫിയയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം സിംഗൂരില്‍ ചേര്‍ന്ന യോഗത്തില്‍ മമത കുറ്റപ്പെടുത്തിയിരുന്നു. മാവോയിസ്റ്റുകളെന്ന് നേരെ പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി ഉദ്ദേശിച്ചത് അവരെ തന്നെയാണെന്ന് വ്യക്തമാണ്.

‘ ചര്‍ച്ചയും കൊലപാതകവും യോജിച്ചു പോകില്ല. ഏത് വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. ചര്‍ച്ചകള്‍ തുടരണമെന്നാണ് എന്റെ ആഗ്രഹം. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് വേണ്ട സമയം അനുവദിച്ചു കഴിഞ്ഞു. ഇനിയും സമയം അനുവദിക്കാന്‍ തയ്യാറാണ്. പക്ഷെ, എന്താണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കണം. ജംഗല്‍ മഹല്‍ മേഖലയില്‍ വികസനം ആവശ്യമില്ലെന്നാണ് അവരുടെ നിലപാട് മമത പറഞ്ഞു.

ഈ പ്രഖ്യാപനത്തിന് തൊട്ടുപിറകെ തന്നെ സംയുക്ത സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നിര്‍ദേശം മമത നല്‍കുകയായിരുന്നു. വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ആലോചിച്ച് സ്വീകരിക്കേണ്ട നടപടികള്‍ ആവിഷ്‌കരിക്കാന്‍ ചീഫ് സെക്രട്ടറി സമര്‍ഘോഷിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ശക്തമായി തിരിച്ചടിക്കുമെന്ന് മാവോയിസ്റ്റുകള്‍

സംയുക്തി സേനയുടെ നടപടികള്‍ പുനരാരംഭിച്ചാല്‍ ഇടത് ഭരണകൂടത്തെ നേരിട്ടതുപോലെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെയും നേരിടുമെന്ന് മാവോയിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. ജംഗല്‍ മഹല്‍ മേഖലയില്‍ പാര്‍ട്ടി സ്വാധീനം ശക്തമാക്കി കഴിഞ്ഞു. ദരിദ്രരായ ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ട്. വാഗ്ദാനങ്ങള്‍ നടപ്പാക്കതുമൂലം വിശ്വാസ്യത ഇതിനകം നഷ്ടപ്പെട്ട മമതാ ബാനര്‍ജിയെ ചെറുക്കാന്‍ ബുദ്ധിമുട്ടില്ലെന്നും സി.പി.ഐ മാവോയ്‌സ്റ്റിന്റെ സംസ്ഥ