Categories

തന്നെ അപായപ്പെടുത്താന്‍ സി പി ഐ എം ശ്രമം: മമത

കൊല്‍ക്കത്ത: തന്നെ ഇല്ലാതാക്കാന്‍ സി പി ഐ എം ചാവേര്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര റയില്‍വേമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയമായി തനിക്കെതിരേ മല്‍സരിക്കാന്‍ കഴിയില്ലെന്നു മനസ്സിലായ അവര്‍ തന്നെ ഇല്ലായ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും മമത പറഞ്ഞു.

ബംഗാളില്‍ ഭരണം നഷ്ടപ്പെടുമെന്ന് സി പി ഐ എം നു ബോധ്യമായിട്ടുണ്ട്. ഇതി പരിഭ്രാന്തരായ അവര്‍ എന്റെ ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ തന്നെ വധിക്കാന്‍ ചാവേര്‍ സംഘത്തെ അവര്‍ നിയോഗിച്ചിട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.