എഡിറ്റര്‍
എഡിറ്റര്‍
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ‘കോപ്പിയടി’: അന്വേഷണം തുടങ്ങി
എഡിറ്റര്‍
Friday 31st August 2012 4:16pm

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ഉത്തരങ്ങള്‍ കോപ്പിയടിച്ചതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.

Ads By Google

ബിരുദതലത്തിന് താഴെയുള്ള 125ഓളം വിദ്യാര്‍ത്ഥികളാണ് കോപ്പിയടിച്ചത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പകുതി പേരുടെയും ഉത്തരങ്ങള്‍ സമാനമായതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരീക്ഷയെഴുതിയവരില്‍ പകുതിപ്പേരും കോപ്പിയടിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.

ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായ ഹാര്‍വാര്‍ഡിലുണ്ടായ കൂട്ട കോപ്പിയടി അധികൃതരെ ഞെട്ടിച്ചിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ശക്തമായ താക്കീത് മുതല്‍ ഒരു വര്‍ഷം വരെ സര്‍വകലാശാലയില്‍ നിന്ന് ഒഴിവാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികള്‍ ഉണ്ടാവും.

യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ഓരോ വിദ്യാര്‍ത്ഥിയെയും മാതാപിതാക്കള്‍ക്കൊപ്പം പ്രത്യേകം വിളിച്ച് സംസാരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement