മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് നാല്‍പ്പതിനായിരം കഴിഞ്ഞു. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലം പുറത്ത് വന്നത് മുതല്‍ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം തുടരുകയാണ്. തുടക്കത്തില്‍ എല്‍.ഡി.എഫ് ലീഡ് നേടിയിരുന്ന കൊണ്ടോട്ടിയും വള്ളിക്കുന്നും യു.ഡി.എഫ് തിരിച്ച് പിടിച്ചിരിക്കുകയാണ്.

1,50,882 വോട്ടുകള്‍ക്കാണ് പി.കെ കുഞ്ഞാലിക്കുട്ടി മുന്നിട്ട് നില്‍ക്കുന്നത്. പതിനൊന്നോടെ പൂര്‍ണ്ണ ഫലം പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

71.33 ശതമാനം വോട്ടാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ലീഡ് തുടരുന്നത്.

നേരത്തെ എല്‍.ഡി.എഫ് ലീഡ് ചെയ്ത കൊണ്ടോട്ടിയിലെ ലീഡിലും വന്‍ ഇടിവ് വന്നിട്ടുണ്ട്. വള്ളിക്കുന്നില്‍ ലീഡ് തിരിച്ചുപിചിച്ച യു.ഡി.എഫ്. പതിമൂന്നായിരത്തില്‍പരം വോട്ടുകള്‍ക്കാണ് നിലവില്‍ ഇവിടെ ലീഡ് ചെയ്യുന്നത്.

വിജയം ഉറപ്പിച്ച് പലയിടങ്ങളിലും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ച് കഴിഞ്ഞു.

വോട്ട് നില:

പികെ. കുഞ്ഞാലിക്കുട്ടി: 436470

എം.ബി.ഫൈസല്‍: 286605

എന്‍. ശ്രീപ്രകാശ്: 56661