എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ വിജയ് മല്ല്യയുടെ കിങ്ഫിഷര്‍ വില്ല വിറ്റു; വാങ്ങിയത് സച്ചിന്‍
എഡിറ്റര്‍
Saturday 8th April 2017 11:29am

 

മുംബൈ: മദ്യ വ്യവസായി വിജയ് മല്ല്യയുടെ കിങ്ഫിഷര്‍ വില്ല ഒടുവില്‍ ബാങ്കുകള്‍ വിറ്റു. ചലച്ചിത്ര താരവും വ്യവസായിയുമായ സച്ചിന്‍ ജോഷിയാണ് അടിസ്ഥാന വിലയിലധികം തുക നല്‍കി വില്ല സ്വന്തമാക്കിയിരിക്കുന്നത്.


Also read വിനായകന് ദേശീയ അവാര്‍ഡ് നഷ്ടമായത് വോട്ടെടുപ്പില്‍; അവാര്‍ഡ് കൈവിട്ടത് രണ്ടു വോട്ടിന് 


കോടികളുടെ വായ്പാ ബാധ്യതയെതുടര്‍ന്ന് രാജ്യം വിട്ട മല്ല്യയുടെ വില്ല നിരവധി തവണ ലേലത്തില്‍ വച്ചെങ്കിലും ലേലം കൈക്കൊള്ളാന്‍ ആരും തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പത്രപരസ്യത്തിലൂടെ വില്ല വില്‍ക്കാന്‍ അധികൃതര്‍ തയ്യാറായത്.

ഗോവയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന വില്ലയ്ക്ക് 85കോടി രൂപയായിരുന്നു അടിസ്ഥാന വിലയായി ബാങ്കുകള്‍ നിശ്ചയിച്ചിരുന്നത് ഇതേ തുടര്‍ന്നാണ് ലേലത്തില്‍ നിന്ന് ആളുകള്‍ പിന്മാറിയത്. പിന്നീട് അടിസ്ഥാന വില 81 കോടിയായി കുറച്ചെങ്കിലും ലേലത്തിന് ആരും തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് അത് 73 കോടിയാക്കി ബാങ്ക് പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ജെ.എം.ജെ ഗ്രൂപ്പിന്റെ വൈസ്‌ചെയര്‍മാനായ സച്ചിന്‍ ജോഷി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിക്കിങ് മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനി മേധാവി കൂടിയാണ് ഇദ്ദേഹം.

Advertisement