സിനിമാസീരിയല്‍ നടി അര്‍ച്ചനയും കാമുകന്‍ മനോജും വിവാഹിതരാകുന്നു. വിവാഹം 2012ല്‍ നടക്കുമെന്ന് അര്‍ച്ചന തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തെ കുറിച്ച് വീട്ടുകാര്‍ തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും അര്‍ച്ചന പറഞ്ഞു.

ആല്‍ബം പാട്ടുകളിലൂടെ അഭിനയ ലോകത്തെത്തിയ അര്‍ച്ചന ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയാകുന്നത്. തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരുനല്ല മനസ്സുള്ള ആളാണ് മനോജെന്ന് അര്‍ച്ചന പറയുന്നു. തനിക്കെതിരെ വന്ന നിരവധി അപവാദപ്രചാരണങ്ങളെ സംയമനത്തോടെ നേരിടാന്‍ മനോജാണ് തനിക്ക് ബലം നല്‍കിയതെന്നും അര്‍ച്ചന പറയുന്നു. അര്‍ച്ചന പ്രി യദര്‍ശന്റെ ഹിന്ദിചിത്രമായ ബംബം ബോലോയില്‍അഭിനയിച്ചിട്ടുണ്ട്.