Administrator
Administrator
മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
Administrator
Tuesday 2nd August 2011 8:18am

mulliyur-bhagavathar കോട്ടയം: ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് നിര്യാതനായി 91 വയസ്സായിരുന്നു. കോട്ടയം കുറുപ്പന്തറയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. പുലര്‍ച്ചെ ആറരയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട് നടക്കും.

പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജ്ജനത്തിന്റെയും മകനായി 1096ലാണ് ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. കാഞ്ചി കാമകോടിപീഠം ഭാഗവത സേവാരത്‌നം ബഹുമതിയും ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതി ഭാഗവതഹംസം ബഹുമതിയും ബാലസംസ്‌കാരകേന്ദ്രം ജന്മാഷ്ടമി പുരസ്‌കാരവും നല്‍കി മള്ളിയൂരിനെ ആദരിച്ചിട്ടുണ്ട്.

രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങള്‍ നടത്തിയ മള്ളിയൂര്‍ ഭാഗവതത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

Advertisement