എഡിറ്റര്‍
എഡിറ്റര്‍
‘ഒരു ദിവസത്തേക്ക് ബജറ്റ് നീട്ടിവെക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല’ ബജറ്റ് മാറ്റിവെക്കണമെന്ന ആവശ്യവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ്
എഡിറ്റര്‍
Wednesday 1st February 2017 10:19am

mallikarjun

ന്യൂദല്‍ഹി: ബജറ്റ് ഒരു ദിവസത്തേക്ക് നീട്ടിവെക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബജറ്റ് മാറ്റിവെക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 31നകം ബജറ്റ് പാസാക്കിയാല്‍ മതി. അതിന് ഇനിയും സമയമുണ്ട്. പിന്നെ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഇത്ര തിരക്കുകൂട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.


Also Read:‘അന്നും ഇന്നും ഒരു വാക്കേ എനിക്കുള്ളൂ രാജിവയ്ക്കില്ല: അച്ഛന്‍ പറഞ്ഞതുകൊണ്ട് മാറിനില്‍ക്കുന്നു: ലക്ഷ്മി നായര്‍


കേരളത്തിലെ എം.പിമാരുടെ വികാരം തങ്ങള്‍ മനസിലാക്കുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാരെ കണ്ട് ഇതുസംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ബജറ്റ് അവതരണവുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബജറ്റ് ഒരു ദിവസത്തേക്കു നീട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.

1954ലും 1974ലും സിറ്റിങ് എം.പിമാര്‍ മരിച്ച അവസരത്തിലും സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരിക്കുന്നത്. 1974ല്‍ മരിച്ചത് വ്യവസായവകുപ്പ് സഹമന്ത്രിയായിരുന്നു. എന്നിട്ടും സഭാ നടപടികളുമായി മുന്നോട്ടുപോയിരുന്നു എന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement