ബോളിവുഡ് സെക്‌സ് ബോംബ് മല്ലികാ ഷെരാവത് അല്‍പം ചൂടിലാണ്. വേറൊന്നും കൊണ്ടല്ല, തന്റെ ശരീരത്തെക്കുറിച്ചും, ഗ്ലാമര്‍ പ്രദര്‍ശനത്തെക്കുറിച്ചും ആളുകള്‍ നടത്തുന്ന വിലയിരുത്തലാണ് മല്ലികയെ ചൊടിപ്പിച്ചിരിക്കുന്നത്. ഗ്ലാമറിനെക്കുറിച്ചും എത്രത്തോളം ശരീരം പ്രദര്‍ശിപ്പിക്കാം എന്നതിനെക്കുറിച്ചും തന്നെ ആരും പഠിപ്പിക്കേണ്ടെന്നാണ് മല്ലികയുടെ പക്ഷം. പിന്നിട്ട സിനിമാവഴികളെക്കുറിച്ചും പുതിയ ചിത്രമായ ‘ഹിസ്സി’ നെക്കുറിച്ചും സംസാരിക്കുന്നു.

പുതിയ ചിത്രമായ ‘ഹിസ്സി’ നെക്കുറിച്ച്
ഇന്ത്യക്കാരിയായ ഒരു നാഗപെണ്‍കൊടിയുടെ കഥയാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ചിത്രത്തിന് ചില പുരാണബന്ധങ്ങളുമുണ്ട്. ഒരുപാട് പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്.

ഇന്ത്യയില്‍ നാഗങ്ങളക്കുറിച്ചും നാഗങ്ങളായി ജീവിക്കേണ്ടി വന്നവരെക്കുറിച്ചുമുള്ള സിനിമകള്‍ നിരവധിയുണ്ടായിട്ടുണ്ട്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍ എന്നിവയെപ്പോലെ ഇന്ത്യന്‍ സിനിമയ്ക്കും ഒരു ‘ ബ്രാന്‍ഡ് ഇമേജ് ‘ ‘ഹിസ്സി’ലൂടെ നല്‍കാനാണ് ശ്രമം.

ചിത്രത്തിലെ നാഗം വളരെ അപകടകാരിയാണ്. ഒരു കൊത്തു കൊത്തിയാല്‍ പിന്നെ ജീവിച്ചിരിക്കില്ല. ശത്രുക്കളെ വിഴുങ്ങിക്കളയും. പക്ഷേ ശത്രുക്കളെ മാത്രമേ ഉപദ്രവിക്കൂ.

‘ഹിസ്സി’ ന്റെ ഷൂട്ടിംഗ് വിശേഷങ്ങളെക്കുറിച്ച്
നാഗത്തിന്റെ വേഷമിട്ടുള്ള ഷൂട്ടിംഗ് വളരേ ക്ലേശകരമായിരുന്നു. ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുണ്ടായി. മേക്കപ് അഴിക്കാനും ഇടാനുമായിത്തന്നെ അഞ്ചുമണിക്കൂറിലധികം ചിലവഴിക്കേണ്ടി വന്നു. ശരിക്കും വെല്ലുവിളി നിറഞ്ഞ ചിത്രീകരണമായിരുന്നു. മേക്കപ്പ് അഴിച്ചുവയ്ക്കാന്‍ പ്രയാസമായതിനാല്‍

പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ബുദ്ധിമുട്ടി.

Next Page