എഡിറ്റര്‍
എഡിറ്റര്‍
മല്ലിക ഷെരാവതിന് മുടി കഴുകാന്‍ മിനറല്‍ വാട്ടര്‍
എഡിറ്റര്‍
Saturday 2nd November 2013 10:34pm

mallika-sheravat

ബോളിവുഡിന്റെ ചൂടന്‍ സുന്ദരി മല്ലിക ഷെരാവതിന് മുടി കഴുകാന്‍ മിറല്‍ വാട്ടര്‍ വേണമെന്ന്. താമസിക്കുന്ന ഹോട്ടലിലെ വെള്ളം നല്ലതല്ലാത്തത് കൊണ്ട് മുടി കഴുകാന്‍ മിനറല്‍ വാട്ടര്‍ വരുത്തണമെന്ന് നടി ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

ഫൈവ്സ്റ്റാര്‍ ഹോട്ടലാണെങ്കിലും വെള്ളം മോശമായത് കൊണ്ട് താന്‍ മുടി കഴുകാതെ ഇട്ടിരിക്കുകയാണെന്ന് നടി പറഞ്ഞു. ഇത് ആദ്യമായിട്ടല്ല മല്ലിക ഇത്തരം വാശികള്‍ കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ‘കിസ്മത് ലവ് പൈസ ദില്ലി’ യുടെ ഷൂട്ടിങിനിടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ തന്നോടൊപ്പം ആറ് സ്റ്റാഫുകളെ ആവശ്യപ്പെട്ടതും, സിനിമയുടെ പ്രമോഷന്‍ സമയത്ത് അല്‍ഫോന്‍സോ മാങ്ങ ആവശ്യപ്പെട്ടതുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

എന്തായാലും മുടി കഴുകാന്‍ മിനറല്‍ വാട്ടര്‍ വേണമെന്ന് പറഞ്ഞത് അല്‍പം കടന്ന കയ്യായിപ്പോയി എന്നാണ് ബോളിവുഡിലെ സംസാരം.

Advertisement