എഡിറ്റര്‍
എഡിറ്റര്‍
മല്ലികാ സാരാഭായ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നു
എഡിറ്റര്‍
Wednesday 8th January 2014 6:38pm

mallika-s

അഹമ്മദാബാദ്: പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ  മല്ലിക സാരാഭായ് ##ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നു.

താന്‍ കെജ്‌രിവാളിനോടൊപ്പം ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ആശയങ്ങള്‍ ഒന്നാണെന്നാണ് തോന്നുന്നതെന്നും അതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും മല്ലികാ സാരാഭായ് പറഞ്ഞു.

ഒരു വര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടിക്ക് ഒരു അവസരം നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയക്കാരിയെന്ന നിലക്കല്ല മറിച്ച് രാജ്യത്തെ പൗരയെന്ന നിലക്കാണ് അവര്‍ ആം ആദ്മിയില്‍ ചെരുന്നതെന്ന് മല്ലികാ സാരാഭായിയോട് അടുത്ത വൃത്തങ്ങള്‍  അറിയിച്ചു.

2009ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എല്‍.കെ അഡ്വാനിക്കെതിരെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മല്ലികാ സാരാഭായ് മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

ഇതിനകം തന്നെ ആം ആദ്മി പാര്‍ട്ടിയിലേക്ക് നിരവധി പ്രശസ്തരാണ് ചേരുന്നത്. ബാങ്കര്‍ മീര സന്യാല്‍, എയര്‍ ഡെക്കാന്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ഗോപിനാഥ്, ഇന്‍ഫോസിസ് അംഗം വി.ബാലകൃഷ്ണന്‍, ഗായിക റെമോ ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് കരസ്ഥമാക്കിയിരുന്നു.

ദല്‍ഹി  തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം മേയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി ഇപ്പോള്‍.

Advertisement