അഹമ്മദബാദ്: സാമൂഹ്യ പ്രവര്‍ത്തക മല്ലികാ സാരാഭായിയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത മുഖ്യമന്തി നരേന്ദ്ര മോഡിയുടെ നിരാഹാര പന്തലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനൊരുങ്ങവെയാണ് മല്ലികാസാരാഭായിയെയും മുകുള്‍ സിന്‍ഹയുമുള്‍പ്പെടെയുള്ള പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ കൂട്ടി മോഡിയുടെ നിരാഹാര സ്ഥലത്തേക്ക് പ്രകടനം നടത്താന്‍ ഒരുങ്ങവേയായിരുന്നു അറസ്റ്റ്.

അനുമതി കൂടാതെ പ്രകടനം നടത്തിയതിനാണ്  അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും റോഡ് ക്രോസ് ചെയ്യാനൊരുങ്ങവെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും അറസ്റ്റിന് ശേഷം അവര്‍ പ്രതികരിച്ചു.

അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടെന്നും മോഡിയുടെ ഉപവാസം സദ്ഭാവന ഉപവാസമല്ല സാഡ്ഭാവന ഉപവാസമാണെന്നും മല്ലിക ആരോപിച്ചു.

നേരത്തെ ഗുജറാത്ത് കലാപത്തില്‍ മോഡിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പിന്‍വലിക്കാനായി തന്റെ അഭിഭാഷകരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ മോഡി ശ്രമം നടത്തിയിരുന്നതായി മല്ലിക ആരോപിച്ചിരുന്നു.

RELATED ARTICLES

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

വികസന നാടകം മോഡിയിലെ രക്തക്കറ മായ്ക്കുമോ?

വാജ്‌പേയിയുടെ കത്ത് മോഡിയെ വേട്ടയാടുന്നു

നരേന്ദ്രമോഡി ഇന്ത്യന്‍ വികസന നായകന്‍: യു.എസ്