Categories

ആരാധകര്‍ക്ക് ആവേശം പകരാന്‍ മല്ലിക കേരളത്തില്‍

തിരുവനന്തപുരം: ബോളിവുഡ് മാതകറാണി മല്ലിക ഷെറാവത്ത് കേരള സന്ദര്‍ശനത്തിനെത്തി. തന്റെ പുതിയ ചിത്രം ഹിസ്സിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് മല്ലിക കേരളത്തിലെത്തിയത്. ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഹിസ്സ് തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലായി മൊഴിമാറ്റം നടത്തുന്നുണ്ട്. നാഗകന്യകയുടെ വേഷത്തിലാണ് മല്ലിക ഈ ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്.
മല്ലികയോടൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗോവിന്ദ് മേനോനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ മല്ലിക മണ്ണാറശ്ശാല ക്ഷേത്രം സന്ദര്‍ശിക്കും. ആലപ്പുഴയും കൊച്ചിയും സന്ദര്‍ശിച്ചശേഷം മല്ലിക വൈകുന്നേരം മുംബൈയിലേക്ക് മടങ്ങും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.