തിരുവനന്തപുരം: ബോളിവുഡ് ചൂടന്‍ നടി മല്ലിക ഷെരാവത്തിന് കോവളത്ത് വീട്. അടുത്തിടെ കേരളം സന്ദര്‍ശിച്ച ഷെരാവത്ത് വന്‍ തുക മുടക്കിയാണ് കടലിനടുത്ത് വീട് വാങ്ങിയത്. കോവളത്തെ ബീച്ചിനു അഭിമുഖമായി വാതിലുകളും ജനാലകളുമുള്ളതാണ് വീട്.

അടുത്തിടെ ‘ഹിസ്’ എന്ന തന്റെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനു മുന്നോടിയായി മല്ലികാ ഷെരാവത്ത് മണ്ണാറശ്ശാലയില്‍ എത്തിയിരുന്നു. താന്‍ നാഗകന്യകയായി അഭിനയിച്ച ചിത്രത്തിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ഥിക്കാനാണ് കേരളീയ വസ്ത്രങ്ങളുമണിഞ്ഞു മല്ലിക വന്നത്. കേരള സന്ദര്‍ശന സമയത്ത് തന്നെ വീട് വാങ്ങുന്ന കാര്യം മല്ലിക പറഞ്ഞിരുന്നു.