Administrator
Administrator
സ്വാത് താഴ്‌വരക്കടുത്ത് സ്‌ഫോടന: 30 മരണം
Administrator
Sunday 11th October 2009 3:34pm

swath-blastഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സ്വാത് താഴ്‌വരക്കടുത്ത് മാല്‍ക്കണ്ട് ഭാഗത്ത് വ്യാപാര കേന്ദ്രത്തിലുണ്ടായ ആത്മഹത്യാ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. പോലീസ്‌റ്റേഷനടുത്ത് നിര്‍ത്തിയിട്ടിരുന്ന സൈനികവാഹനത്തിനരികിലാണ് സ്‌ഫോടനം നടന്നത്. സ്വാത് താഴ്വരയിലെ താവ്രവാദി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി മാല്‍ക്കണ്ടിലും സൈന്യം ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു.

ശനിയാഴ്ച പാകിസ്ഥാന്‍ സൈനിക സൈനിക കേന്ദ്രത്തിനെതിരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 ഓളം പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പാകിസ്ഥാനില്‍ തീവ്രവാദികള്‍ ശക്തമായ ആക്രമണം നടത്തി വരികയാണ്.

Advertisement