Categories

കലക്ടറുടെ അപഹരണം:അഗ്നിവേശ്-മാവോയിസ്റ്റ് ചര്‍ച്ച തുടങ്ങി

ന്യൂദല്‍ഹി: ഒറീസയിലെ മാല്‍ക്കങ്കിരി ജില്ലാ കലക്ടറെ തട്ടിക്കൊണ്ടുപോയ മാവോയിസ്റ്റുകളുമായി സ്വാമി അഗ്നിവേശ് ചര്‍ച്ച തുടങ്ങി. മാവോയിസ്റ്റുകള്‍ക്കും സര്‍ക്കാറിനും ഇടയ്ക്ക് മധ്യസ്ഥനാകണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് സ്വാമി അഗ്നവേശ് രംഗത്തെത്തിയത്.

അതിനിടെ അഗ്നിവേശിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് കലക്ടറെ മോചിപ്പിക്കുന്നതിനുള്ള സമയപരിധി മാവോയിസ്റ്റുകള്‍ നീട്ടിയിട്ടുണ്ട്. കലക്ടര്‍ ആര്‍ വി കൃഷ്ണയെ മോചിപ്പിക്കുന്നതുവരെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെല്ലാം മരവിപ്പിച്ചിട്ടുണ്ടെന്ന് ഒറീസ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ കലക്ടര്‍ ആര്‍ വിനീല്‍ കൃഷ്ണയാണ് മാവോവാദികളുടെ പിടിയിലായത്. ചിത്രകോണ്ട പ്രദേശത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കലക്ടര്‍.കലക്ടറുടെ കൂടെ മറ്റ് ചില ഉദ്യോഗസ്ഥര്‍ കൂടിയുണ്ടായിരുന്നു. ഇവരും മാവോവാദികളുടെ കസ്റ്റിഡിയിലാണ്.

31 കാരനായ വിനീല്‍ കൃഷ്ണ 2005 മുതല്‍ സര്‍വീസിലുണ്ട്. പതിനാറ് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ മാല്‍കന്‍ഗിരി കലക്ടറായി ചുമതലയേറ്റത്. കൃഷ്ണയോടൊപ്പം കാണാതായവരില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍മാരാണ്. ഇതില്‍ ഒരാളെ ഇന്നലെ വിട്ടയച്ചിരുന്നു. നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു കുറിപ്പും ഇയാളുടെ കൈവശം കൊടുത്തിവിട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.