ചെന്നൈ: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മലേഷ്യ വാസുദേവന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗായകനെന്നതിനു പുറമേ നടനെന്ന നിലയിലും വാസുദേവന്‍ തിളങ്ങിയിരുന്നു.

മലേഷ്യയിലാണ് വാസുദേവന്‍ ജനിച്ചത്. പിന്നീട് ചെന്നൈയിലെത്തുകയായിരുന്നു. പി.നാഗരാജനാണ് മലേഷ്യ വാസുദേവന്‍ എന്ന പേരു നല്‍കിയത്.

85ഓളം ചലച്ചിത്രങ്ങളിലും നിരവധി ടി.വി സീരിയലുകളിലും വാസുദേവന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളില്‍ 8000ത്തോളം ഗാനങ്ങള്‍ ആലപിച്ച മലേഷ്യാ വാസുദേവന്‍ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. കാബൂളിവാല, നാടോടി എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം പാടിയത്.

നടനും ഗായകനുമായ യുഗേന്ദ്രന്‍ മകനും ഗായിക പ്രശാന്തിനി മകളുമാണ്.