ന്യൂദല്‍ഹി:  മലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മുന്‍ സൈനിക ഓഫീസര്‍ ശ്രീകാന്ത് പുരോഹിത്, പ്രാഗ്യാ ഠാക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എച്ച്.എല്‍.ദത്തു, സി.കെ.പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് അപേക്ഷ നിരസിച്ചത്.

Ads By Google

നിലവിലെ സാഹചര്യമനുസരിച്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഉചിതമാകില്ലെന്ന് പറഞ്ഞാണ് ജാമ്യാപേക്ഷ തള്ളിയത്. മൂന്നാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

കേസ് നീണ്ട് പോകുകയാണെന്നും കോടതി ഇക്കാര്യം ഇനിയെങ്കിലും പരിഗണിക്കണമെന്നും പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ കേസ് നീളുന്നതിന് കാരണം കോടതിയുടെ കുറ്റമല്ലെന്നായിരുന്നു സുപ്രീംകോടതി ഇതിന് മറുപടിയായി പറഞ്ഞത്.

2008 ലാണ് ഏഴ് പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനം നടക്കുന്നത്. ഏഴ് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ അന്വേഷണ ഏജന്‍സിയുടെയും സൈനിക തലത്തിലുമുള്ള രണ്ട് അന്വേഷണങ്ങളാണ് കേസില്‍ ശ്രീകാന്ത് പുരോഹിതിനെതിരെ നടക്കുന്നത്.