എഡിറ്റര്‍
എഡിറ്റര്‍
മാലിദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു
എഡിറ്റര്‍
Saturday 9th November 2013 9:55am

maldives-election

മാലെ: മാലിദ്വീപില്‍ ഇന്ന് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നു. വോട്ടെടുപ്പ് രാവിലെ തന്നെ ആരംഭിച്ചു.

മൂന്ന് സ്ഥാനാര്‍ത്ഥികളും രാവിലെതന്നെ വോട്ടുരേഖപ്പെടുത്തി. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്, അബ്ദുള്ള യാമീന്‍ , ഗാസിം ഇബ്രാഹീം എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍

ആദ്യ ഘട്ട തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വോട്ടര്‍പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രണ്ടാമത് തിരഞ്ഞെടുപ്പ് നടക്കേണ്ട തിയതിയില്‍ പൊലീസ് അതു തടഞ്ഞിരുന്നു.

പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള ആദ്യ രണ്ടു ശ്രമങ്ങളും ഫലം കാണാതെ വന്നതോടെയാണ്, മൂന്നാമതും വോട്ടെടുപ്പ്  നടത്താന്‍ തീരുമാനമായത്.

ആദ്യഘട്ട വോട്ടെടുപ്പില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന് 45.45 ശതമാനം വോട്ടുലഭിച്ചിരുന്നു. 5.13 ശതമാനം വോട്ടുലഭിച്ച നിലവിലെ പ്രസിഡന്റ് മുഹമ്മദ് വഹീദ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയിരുന്നു.

ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട്  ലഭിച്ചില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ്  നടത്തേണ്ടി വരും.

Advertisement