Categories

തിരഞ്ഞെടുപ്പ് വേണമെന്ന് നഷീദ്; അറസ്റ്റ് ചെയ്യില്ലെന്ന് പ്രസിഡന്റ്

മാലി: മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ സുരക്ഷയ്ക്ക് ഭീഷണിയില്ലാത്തിടത്തോളം കാലം അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസ്സന്‍. കഴിഞ്ഞദിവസം ക്രിമിനല്‍ കോടതി നഷീദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ നഷീദ് അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുന്നതായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന.

നഷീദിനെതിരെയുള്ള കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വെളിവാക്കാതെയാണ് കോടതി അദ്ദേഹത്തിനെതിരെ കഴിഞ്ഞദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അതിനിടെ, മുന്‍ പ്രതിരോധമന്ത്രി തൊല്‍ഹാത് ഇബ്രാഹിം കലേഫാനുവിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നെന്ന വാര്‍ത്ത എം.ഡി.പി നിഷേധിച്ചു.

അറസ്റ്റ് നേരിടാന്‍ തയ്യാറാണെന്ന് നഷീദ് പറഞ്ഞു. തനിക്കുമുമ്പുണ്ടായിരുന്ന പ്രസിഡന്റ് മൗമൂം അബ്ദുള്‍ ഗയൂമിന്റെ കാലത്ത് 27 തവണ ചെയ്തതുപോലെ അറസ്റ്റിനെ നിശബ്ദമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട നഷീദ് താന്‍ ഇവിടംവിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു.

‘ രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നേയില്ല… ഞാന്‍ രാജ്യം വിട്ടുപോകുകയാണെങ്കില്‍ ഇവിടെയൊന്നും അവര്‍ ബാക്കിവെക്കില്ല. ബാലറ്റാണ് തീരുമാനിക്കേണ്ടത്, യുദ്ധങ്ങളല്ല’ – നഷീദ് പറഞ്ഞു.

അതിനിടെ നഷീദിന്റെ ഭാര്യയും മക്കളും ഇതിനകം തന്നെ ശ്രീലങ്കയിലേക്ക് പലായനം ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്. നഷീദിന്റെ കുടുംബ സുരക്ഷിതമായി ഇവിടെയെത്തിയിട്ടുണ്ടെന്ന് ശ്രീലങ്കന്‍ വക്താവ് ബാദുല ജയശേഖര സ്ഥിരീകരിച്ചിട്ടുമുണ്ട്.

ചൊവ്വാഴ്ച നഷീദ് രാജിവെച്ചതോടെ മാലിദ്വീപില്‍ പ്രക്ഷോഭം ശക്തമായിരുന്നു. മാലെക്ക് തെക്ക് അദ്ദു ദ്വീപില്‍ സ്ഥിതി വഷളായതിനെ തുടര്‍ന്ന് സൈനികരും പോലീസുമടക്കം 300 പേര്‍ തമ്പടിച്ചിരുന്നു. നിരവധി പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. ചിലയിടങ്ങളില്‍ തീവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിയമവാഴ്ച താറുമാറായതായി അദ്ദു മേയര്‍ അബ്ദുല്‍ സോദിഗ് അറിയിച്ചു. ഓഫീസിലെത്തിയ പ്രക്ഷോഭകര്‍ ഇദ്ദേഹത്തിന്റെ കണങ്കൈ ഒടിച്ചു. മാലെ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ നഗരമാണ് അദ്ദു.

തനിക്കെതിരായ നീക്കം അട്ടിമറിയാണെന്ന് കഴിഞ്ഞദിവസം നഷീദ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങള്‍ ദ്വീപില്‍ പലയിടങ്ങളിലായി അക്രമങ്ങളും നാശനഷ്ടങ്ങളും ഉണ്ടാക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച