എഡിറ്റര്‍
എഡിറ്റര്‍
കടലില്‍ വീണ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന
എഡിറ്റര്‍
Monday 10th March 2014 12:01pm

malasiyan-airlines

കൊലാലംപൂര്‍: 239 യാത്രക്കാരുമായി വിയറ്റ്‌നാമിലെ തോചു ദ്വീപീനു സമീപം കടലില്‍ വീണ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടത്തെിയതായി സൂചന.

വിമാനത്തിന്റെ വാതിലുകളെന്ന് സംശയിക്കുന്ന ഭാഗങ്ങളാണ് സൗത്ത് വിയറ്റ്‌നാം കടലില്‍ കണ്ടത്തെിയത്. അതേസമയം കണ്ടത്തെിയ ഭാഗങ്ങള്‍ വിമാനത്തിന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

വിമാനത്തിന്റെ വാതിലെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടത്തെിയതായാണ് വിയറ്റ്‌നാം അധികൃതര്‍ അറിയിച്ചത്. പറക്കലിനിടെ വിമാനം കടലില്‍ തകര്‍ന്നു വീണതാണെന്നും സംശയിക്കുന്നുണ്ട്.

മലേഷ്യയിലേയും ഫിലിപ്പീന്‍സിലെയും നാവികസേനയുടെ കപ്പലുകളും അമേരിക്കയുടെയും ചൈനയുടെയും ആധുനിക വിമാനങ്ങളും ഉള്‍പ്പെടെ എല്ലാ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

അതേസമയം വിമാനം കാണായതിന് പിന്നിലെ അട്ടിമറി നീക്കം അന്വേഷിക്കുന്നതിന്  മലേഷ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടുപേര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നതാണ് അട്ടിമറിയാണെന്ന സംശയങ്ങള്‍ക്ക് കാരണം.

വിമാനം കാണാതായതിന് പിന്നില്‍ തീവ്രവാദി ബന്ധമോ അട്ടിമറിസാധ്യതയോ തള്ളിക്കളയാറായിട്ടില്ലെന്ന് സുരക്ഷാ ഏജന്‍സി വക്താവ് അറിയിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി 12.21ന് കോലാംലംപുരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്ന ബോയിങ് 777200 ഇ.ആര്‍. വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് കുട്ടികളടക്കം 227 യാത്രക്കാരും 12 ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു.

ചൈന, മലേഷ്യ,  ഇന്‍ഡൊനീഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങി 14 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Advertisement