എഡിറ്റര്‍
എഡിറ്റര്‍
239 യാത്രക്കാരുമായി കാണാതായ വിമാനം കടലില്‍ തകര്‍ന്ന് വീണു
എഡിറ്റര്‍
Saturday 8th March 2014 4:35pm

malasiyan-airlines

കൊലാലംപൂര്‍: 239 പേരുമായി പുറപ്പെട്ട് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണ് തകര്‍ന്നതായി റിപ്പോര്‍ട്ട്.

വിമാനത്തിലുണ്ടായിരുന്ന മുഴൂവന്‍ പേരും കൊല്ലപ്പെട്ടതായാണ് സൂചന. അപകടത്തില്‍ പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു.

വിയറ്റ്‌നാമിലെ തോചു ദ്വീപീനു സമീപം കടലില്‍ വിമാനം തകര്‍ന്ന് വീണതായാണ് വിയറ്റ്‌നാം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് കുട്ടികളടക്കം 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരില്‍ 158 പേര്‍ ചൈനക്കാരാണെന്ന് ചൈനീസ് ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചു.

വിമാനം കണ്ടത്തൊനുള്ള തിരച്ചില്‍ നടത്തിവരികയാണെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

മലേഷ്യന്‍ തലസ്ഥാനമായ കൊലാലംപൂരില്‍ നിന്നും ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലേക്കു പോയ എം.എച്ച് 370 വിമാനമാണ് തകര്‍ന്നു വീണത്.

പറന്നുയര്‍ന്ന് രണ്ട് മണിക്കുറിനുള്ളില്‍ വിയറ്റ്‌നാം വ്യോമ അതിര്‍ത്തിയില്‍ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

Advertisement