തമിഴ്‌നാട് : എ.ഐ.എ.ഡി.എം.കെ അംഗം ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജയലളിതയുടെ ഉറ്റ സഹായിയായിരുന്നു ശശികല. ശശികലയുടെ 12 കുടുംബാംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്.

ജയലളിതയുമായി ബന്ധപ്പെട്ട കേസില്‍ ശശികല മാപ്പു സാക്ഷിയാകുമെന്ന സൂചനയെത്തുടര്‍ന്നാണ് പുറത്താക്കല്‍. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇവരുമായി ഇനി യാതൊരു ബന്ധവും പാടില്ലെന്നാണ് ജയലളിതയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളൊന്നും പ്രതികരിച്ചിട്ടില്ല.

Subscribe Us:

Malayalam News

Kerala News In English