ദല്‍ഹി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ഇക്കാര്യത്തില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എ.കെ ആന്റണി വേണ്ടവിധം ഇടപെടുന്നില്ലെന്ന ആരോപണം കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു.

എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് 2 തവണ പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടാമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Subscribe Us:

കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ തന്നെ വരും ദിവസങ്ങളില്‍ ഉണ്ടാകും. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ഗൗരവം കേന്ദ്രത്തിന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു

Malayalan News

Kerala News In English