കൊച്ചി : ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവില്ലെന്ന് സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും.

ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ പണമിടപാട് നടത്തിയെന്ന് ക്രൈം എഡിറ്റര്‍ നന്ദകുമാറും ദീപക് കുമാറും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശപ്രകാരം സി.ബി.ഐ പിണറായിയ്‌ക്കെതിരെ വിശദമായ അന്വേഷണം നടത്തിയത്.

ലാവ്‌ലിന്‍ ഇടപാടിലെ പണമിടപാട് നടന്നതായി ദിലീപ് രാഹുലന്‍ നല്‍കിയ കൊച്ചിയിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച സി.ബി.ഐ സംഘത്തിന് ഒരു തെളിവും കണ്ടെത്താനായില്ല. പിണറായി വിജയന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചെങ്കിലും ഇതിലും ക്രമക്കേടുകള്‍ കണ്ടെത്താനായില്ല.

ലാവ്‌ലിന്‍ കേസില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പങ്കിനെ കുറിച്ചറിയാന്‍ അദ്ദേഹത്തെ ചെന്നൈയില്‍ വിളിച്ച് വിശദമായി ചോദ്യം ചെയ്‌തെങ്കിലും ഇദ്ദേഹത്തിന് ഇടപാടില്‍ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. കേസില്‍ പിണറായി വിജയന് പങ്കില്ലെന്ന കണ്ടെത്തല്‍ പക്ഷേ അദ്ദേഹത്തന്റെ പങ്ക് സംബന്ധിച്ച് നേരത്തെ നടത്തിയിട്ടുള്ള കണ്ടെത്തലിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്നുമാണ് സി.ബി.ഐ യുടെ നിലപാട്‌.

Malayalam News

Kerala News In English