മുംബൈ: വസായിക്കടുത്ത് മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ റോസമ്മ ആന്റണിയാണ് മരിച്ചത്. താമസസ്ഥലമായ വസായി വെസ്റ്റ് ബേരാംമ്പൂറിലെ ഫ്‌ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

മുംബയിലെ ഗോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി നോക്കി വരികയായിരുന്നു റോസമ്മ. മോഷണ ശ്രമത്തിനിടെ കൊല നടന്നതായാണ് പോലീസ് അനുമാനിക്കുന്നത്. റോസമ്മയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി പോലീസ് പറയുന്നു.

റോസമ്മയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം മുറിവേറ്റ് വികൃതമായിട്ടുണ്ട്. ശരീരത്തില്‍ ഇസ്തിരി കൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ട്. മകന്‍ കോളേജില്‍ നിന്ന് വീട്ടില്‍ വന്നപ്പോഴാണ് റോസമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോസമ്മയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

Malayalam News

Kerala News in English