മനില: ഫിലിപ്പൈന്‍സിലെ തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയലും പരിസരപ്രദേശങ്ങളിലും തുടരുന്ന ചുഴലിക്കാറ്റിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 1000 കടന്നു. പ്രളയത്തില്‍ കടലിലേക്ക് ഒഴുകിപോയവരുടെ മൃതദ്ദേഹങ്ങള്‍ തീരത്തടിഞ്ഞു തുടങ്ങിയതോടെ മരണസംഖ്യ കുത്തനെ ഉയരുകയാണ്.

സര്‍ക്കാരിന്റെ ദുരന്ത നിരീക്ഷണ സമിതിയുടെ കണക്ക് പ്രകാരം ഇന്ന് മാത്രം 49 പേരെ കാണാതായിട്ടുണ്ട്്. വരും ദിവസങ്ങളില്‍ കൂടുതല്‍ മൃതദ്ദേഹങ്ങള്‍ തീരത്തടിയുമെന്നാണ് കരുതുന്നതെന്ന് ദുരിതാശ്വാസ സമിതി തലവന്‍ ബെനിറ്റോ റമോസ് അറിയിച്ചു.

കണ്ടു കിട്ടുന്ന മൃതദ്ദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഒറ്റപ്പെട്ടുപോയ ഒട്ടധികം ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞാത്തതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു ദുരന്ത പ്രതിരോധ ഏജന്‍സി മേധാവി പറഞ്ഞു. നാലുലക്ഷത്തോളം ആളുകളാണ് പ്രളയക്കെടുതി നേരിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Malayalam News

Kerala News In English