പുനരാഖ്യാനം: സി ലതീഷ് കുമാര്‍

ടുവില്‍ , ഹൈസ്‌കൂളില്‍ കണക്ക് പഠിപ്പിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ രാജു തീരുമാനിച്ചു. രാജുവിന്റെ ഇളയ സഹോദരന്‍ ടീച്ചറുടെ ക്ലാസിലായിരുന്നു. അതുകൊണ്ട് ചേച്ചിയായി വരാന്‍ പോകുന്ന പെണ്‍കുട്ടി എങ്ങിനെയുണ്ടെന്ന് അറിയാന്‍ രാജു അനുജനെ ഏല്‍പ്പിച്ചു.

അടുത്ത ദിവസം ക്ലാസ് വിട്ട് വന്ന സഹോദരനോട് രാജു കാര്യങ്ങളന്വേഷിച്ചു. അനുജന്‍ ഉടനെ മറുപടി നല്‍കി, ‘എനിക്ക് അവരുടെ മുഖം കാണാന്‍ കഴിഞ്ഞില്ല. ഞാനവരുടെ പിന്‍വശം കണ്ടു. അത് പറയാം’.

ടീച്ചറുടെ പിറകില്‍ നോക്കിയതിന് രാജു സഹോദരനെ ചീത്ത വിളിച്ചു.

അപ്പോള്‍ സഹോദരന്‍ മൊഴിഞ്ഞു: ‘എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. ഞങ്ങള്‍ക്കവരുടെ മുഖം കാണാന്‍ പറ്റില്ല. ക്ലാസില്‍ വന്നാല്‍ അവരുടനെ ബോര്‍ഡില്‍ എഴുതാന്‍ തുടങ്ങും. ഈ കഴിഞ്ഞ സെക്ഷന്‍ മുഴുവന്‍ അവരിങ്ങനെയായിരുന്നു’.