Categories

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിച്ച് യാത്ര ചെയ്യുന്ന മലയാളികളാണ് സ്വപ്നം: ഋഷിരാജ്‌സിങ്

rishiraj-singh

കോഴിക്കോട്: സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിച്ച് യാത്ര ചെയ്യുന്ന മലയാളികളാണ് തന്റെ സ്വപ്‌നമെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിങ്.

നിരത്തിലിറങ്ങുന്ന ബസുകളില്‍ സ്പീഡ് ഗവേര്‍ണര്‍ വെച്ച് യാത്ര ചെയ്യുന്ന കേരളം എത്ര മനോഹരമാണെന്നും ഋഷിരാജ് സിങ്.

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കണം. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം വാങ്ങിക്കൊടുക്കുന്നതിനൊപ്പം മരണത്തിന്റെ താക്കോല്‍ കൂടിയാണ് മാതാപിതാക്കള്‍ നല്‍കുന്നത്.

ലൈസന്‍സില്ലാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ രക്ഷിതാക്കള്‍ ഒത്തുചേര്‍ന്ന് സ്‌കൂളിനടുത്ത് സ്വകാര്യ പാര്‍ക്കിങ് ഏരിയകള്‍ സജ്ജമാക്കും വിധത്തില്‍ അധ:പതിച്ച നാടായിരിക്കുകയാണ് കേരളം.

കുട്ടികളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ മാതാപിതാക്കള്‍ കുറച്ചുകൂടി ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഗവ പോളിടെക്‌നിക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Tagged with: