ദുബൈ: ദുബൈ കരാമയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂര്‍ സ്വദേശി പെരിങ്ങാവ് ചാങ്ങര രാഘവന്റെ മകന്‍ ശശികുമാര്‍ (45) ആണ് മരിച്ചത്. ശശികുമാറിനെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് ദുബൈയിലെ ഫ്‌ളാറ്റില്‍നിന്ന് ശശികുമാര്‍ പെരിങ്ങാവിലെ വീട്ടിലേക്കു വിളിച്ച് ഭാര്യ ബിന്ദുവുമായി സംസാരിച്ചിരുന്നു. എന്നാല്‍, രാത്രി പതിവുപോലെ വിളിച്ചില്ല. അടുത്തദിവസം രാവിലെ ബിന്ദു വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇക്കാര്യം ഇവര്‍ ശശികുമാറിന്റെ ദുബൈയിലെ ഓഫീസിലും സുഹൃത്തുക്കളെയും വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പോലീസെത്തി വീട് തുറന്നപ്പോഴാണ് കുത്തേറ്റു മരിച്ചനിലയില്‍ കിടക്കുന്നതായി കണ്ടത്. പത്തുവര്‍ഷമായി ഗള്‍ഫിലായ ശശികുമാര്‍ ദുബൈ ഹോള്‍സിങ് എന്ന സ്ഥാപനത്തിന്റെ ഫിനാന്‍ഷ്യല്‍ മാനേജരാണ്.

Subscribe Us:

സംഭവത്തെത്തുടര്‍ന്ന് തൃശൂര്‍ക്കാരനായ മറ്റൊരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.