Categories

ദുബായില്‍ തയ്യല്‍ക്കാരനായ മലയാളിക്ക് ലോട്ടറിയടിച്ചു: 16.9 ലക്ഷവും ലക്ഷ്വറി കാറും സമ്മാനം

gulf

ദുബായ്: ദുബായില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുന്ന മലയാളിക്ക് ലോട്ടറിയടിച്ചു. 16.9ലക്ഷവും കാറുമാണ് സമ്മാനം.  ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ എടുത്ത ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് മുപ്പത്തിമൂന്നുകാരനായ ഫസലുദ്ദീന്‍ കുറ്റിപ്പാലക്കലിന് ലോട്ടറിയടിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നയാളായിരുന്നു ഫസലുദ്ദീന്‍. ആഡംബര വാഹനങ്ങളായ ക്യുഎക്‌സ്60, ജി25 എന്നിവയാണ് ഫസലിന് ലഭിക്കുക.

മൂന്ന് ദിവസം മുമ്പ് ജനിച്ച് മകനാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് ഫസലുദ്ദീന്‍ പറഞ്ഞു.

സുഹൃത്തുക്കളോടൊപ്പം പതിവായി ലോട്ടറിയെടുത്തിരുന്ന ഫസലുദ്ദീന്‍ ഇക്കുറി ഭാഗ്യക്കുറി ഒറ്റക്ക് പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  തനിക്ക് സമ്മാനം ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും ഫസലുദ്ദീന്‍ പറഞ്ഞു.

ഇപ്രാവശ്യം താന്‍ വിജയിക്കുമെന്ന് തന്നെ ഉറപ്പുണ്ടായിരുന്നു. സമ്മാനം ലഭിച്ചത് അറിയിച്ചുകൊണ്ടുള്ള ഫോണ്‍കോള്‍ വന്നപ്പോള്‍ ഏറെ സന്തോഷിച്ചുവെന്നും പുതുവര്‍ഷത്തിലെ ഏറ്റവും മികച്ച തുടക്കമാണിതെന്നും ഫസലുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

Tagged with: