എഡിറ്റര്‍
എഡിറ്റര്‍
ബംഗലുരുവില്‍ റാഗിങ്ങിനിരയായ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
എഡിറ്റര്‍
Tuesday 11th March 2014 11:59am

death-by-ragging

ബംഗലുരു:  ബംഗലുരുവില്‍ ക്രൂരമായ റാഗിങ്ങിനിരയായ മലയാളി വിദ്യാര്‍ഥി അഹാബ് ഇബ്രാഹിം മരിച്ചു.

ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ ആര്‍ക്കിടെക്റ്റ് വിദ്യാര്‍ഥിയായിരുന്നു അഹാബ് ഇബ്രാഹിം.

കൊച്ചി സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഹാബ്. റാഗിങ്ങിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അഹാബ് കഴിഞ്ഞ 40 ദിവസമായി അബോധാവസ്ഥയിലായിരുന്നു.

കഴിഞ്ഞ ജനുവരി 27 നായിരുന്നു അഹാബ് സീനിയേഴ്‌സിന്റെ റാഗിങിനിരയായത്. കുളിമുറിയില്‍ തലചുറ്റിവീണ അഹാബ് മണിക്കൂറുകള്‍ കഴിഞ്ഞാണ് സഹപാഠികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആശുപത്രിയിലെത്തിച്ചപ്പോഴാണ് തലയില്‍ ഗുരുതരമായ പരിക്കുകള്‍ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് റാഗിങ്ങിന്റെ കഥ പുറത്തുവന്നത്.

സംഭവം പുറത്തായതോടെ പ്രതികളായ ആറംഗ വിദ്യാര്‍ഥിസംഘം ഒളിവില്‍ പോയി. ഇവരില്‍ മലയാളി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

ചാലക്കുടി സ്വദേശി പൂപ്പറമ്പില്‍ ഇബ്രാഹിം-ആരിഫ ദമ്പതികളുടെ മകനാണ് അഹാബ് ഇബ്രാഹിം.

Advertisement