കോഴിക്കോട്: ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സുകളില്‍ മലയാളികളുടെ വക വന്‍ പൊങ്കാല ആഘോഷം. ഇന്ന് രാവിലെ മുതലാണ് ഷിന്‍ഹ്വയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാലയ്ക്കുള്ള അടുപ്പ് കൂട്ടിത്തുടങ്ങിയത്.

ചൈനയെ തെറി വിളിച്ചു കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. ട്രോളുകളും മലയാള ചലച്ചിത്രങ്ങളിലെ രസകരമായ രംഗങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളുമെല്ലാം ഫോട്ടോ കമന്റുകളായും എത്തുന്നുണ്ട്. നിരവധി കമന്റുകളാണ് മണിക്കൂറുകള്‍ക്കകം ഷിന്‍ഹ്വയുടെ ഫേസ്ബുക്ക് പേജിലെത്തിയിട്ടുള്ളത്.


Also Read: ‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


എന്നാല്‍ ഈ പൊങ്കാലയുടെ കാരണം കമന്റിടുന്ന ആര്‍ക്കും അറിയില്ല എന്നതാണ് രസകരമായ വസ്തുത. ചൈനയെ തെറി വിളിച്ച ശേഷം എന്തിനാണ് പൊങ്കാലയെന്ന് കമന്റിലൂടെ തന്നെ ചോദിക്കുന്നവരും ഉണ്ട്.

കാരണം വ്യക്തമല്ലെങ്കിലും ഷിന്‍ഹ്വയുടെ പേജില്‍ പൊങ്കാലയിടാന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ഉണ്ട്. പേജിന്റെ ലിങ്ക് സഹിതമാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത്.

1962-ലെ യുദ്ധത്തേക്കാള്‍ വലിയ നാശമുണ്ടാകുമെന്ന മുന്നറിയിപ്പ് ചൈന ഇന്ത്യയ്ക്ക് നല്‍കിയതാണ് പൊങ്കാലയുടെ കാരണമെന്നാണ് പലരും കരുതുന്നത്. ചൈനീസ് മാധ്യമങ്ങളാണ് ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


Don’t Miss: തടവറകളില്‍ല്‍ നിന്ന് ഇനി ഇന്ധനവും; സംസ്ഥാനത്തെ ജയിലുകളില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നു


ഫേസ്ബുക്ക് പേജില്‍ പൊങ്കാല തകൃതിയാണെങ്കിലും ചൈനയിലുള്ളവര്‍ക്ക് ഇതൊന്നും കാണാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചതാണ് ഇതിന് കാരണം. എന്നാല്‍ ചൈനയ്ക്ക് പുറത്തുള്ള ചൈനക്കാര്‍ക്കും ഷിന്‍ഹ്വ ജീവനക്കാര്‍ക്കും ഇത് കാണാന്‍ കഴിയും.

മുന്‍പ് മരിയ ഷെറപ്പോവ, ന്യൂയോര്‍ക്ക് ടൈംസ്, ടൈംസ് നൗ തുടങ്ങിയവര്‍ മലയാളികളുടെ പൊങ്കാലയുടെ രുചി അറിഞ്ഞവരാണ്. എന്നാല്‍ അതിനെല്ലാം വ്യകാതമായ ഒരു കാരണം മലയാളികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു എന്നതാണ് വ്യത്യാസം.

ഷിന്‍ഹ്വ പേജില്‍ വന്ന ചില കമന്റുകള്‍ കാണാം: