മുംബൈ: മലയാളി നഴ്‌സിന്റെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായ മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിക്കു മുന്നില്‍ മലയാളി നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. ആസ്പത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച നഴ്‌സുമാരും പോലീസും തമ്മിലുണ്ടായ ഉന്തിലും തള്ളിലും മൂന്നുപേര്‍ക്ക് പരുക്കേറ്റു. നഴ്‌സുമാരായ അനില, ശ്രീജി, ബിന്‍സി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സര്‍ട്ടിഫിക്കേറ്റുകള്‍ തിരികെലഭിക്കാഞ്ഞതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം മലയാളി നഴ്‌സ് ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സമരം ആരംഭിച്ചത്. രണ്ട് നഴ്‌സുമാര്‍ ഇവിടെ നിരാഹാരവും ഇരിക്കുന്നുണ്ട്.

Subscribe Us:

അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടുള്ള സമരം മൂന്നാം ദിവസവും തുടരുകയാണ്. ഏജന്‍സികളും ആസ്പത്രികളും ചേര്‍ന്ന് നഴ്‌സുമാരെ വഞ്ചിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.