റിയാദ്: തൊടുപുഴ കരിമണ്ണൂര്‍ കാഞ്ഞിരത്തിങ്കല്‍ കെ വി ജയിംസിന്റെ മകള്‍ ജിന്റുജയിംസ്(25) റിയാദില്‍ ആത്മഹത്യ ചെയ്തു. റിയാദ് ശുമൈസി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. താമസ സ്ഥലത്താണ് ജീവനൊടുക്കിയത്. നാട്ടിലേക്ക് പോകാനുള്ള അവധിയായിട്ടും നാട്ടില്‍ പോകാതെ റിയാദില്‍ തന്നെ കഴിയുകയായിരുന്നു. പ്രേമനൈരാശ്യമാണ് ജിന്റുവിന്റെ ആത്മഹത്യക്ക് കാരണമെന്നറിയുന്നു.

നാട്ടിലുള്ള ഒരാളുമായുള്ള പ്രേമബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ കുറച്ച് ദിവസമായി ജിന്റു ഏറെ വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഉറങ്ങുന്നതിനുള്ള മരുന്ന് അധിക ഡോസില്‍ കൈയ്യില്‍ കുത്തിവെച്ചാണ് മരിച്ചത്.